
പാലക്കാട്: വാളയാര്‍ പീഡനക്കേസ് വീണ്ടും അട്ടിമറിക്കപ്പെടുമെന്ന് ആരോപണമുന്നയിച്ച് വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ വന്ന വനിതാ പൊലീസ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്നും അവര്‍ പറയുന്നു.
നീതി തേടി 25 മുതല്‍ 31 വരെ വീടിനു മുന്നില്‍ നിരാഹാര സമരം നടത്തും. കേസ് നടത്താമെന്നും എല്ലാം ശരിയാക്കാമെന്നും പറഞ്ഞ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും അവസാനം പറ്റിക്കുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചു. കേസില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുപോലും പറഞ്ഞതുമില്ല. ഇടപെട്ടതുമില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.