Breaking News

ഇനി ആപ്പ് ഉപയോഗിച്ച് കെഎസ്ആര്‍ടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാം

കൊച്ചി: കെഎസ്ആര്‍ടിസി യാത്രയ്ക്ക് ഒരുങ്ങുമ്പോൾ ഇനി സീറ്റിനെ കുറിച്ചുള്ള ആശങ്ക വേണ്ട. കെഎസ്ആര്‍ടിസി ആപ്പിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. എൻെറ കെഎസ്ആര്‍ടിസി എന്ന ആപ്പാണ് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ആപ്പ് ഉദ്ഘാടനം ചെയ്തത്. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‍ഫോമുകളിൽ ആപ്പ് ലഭ്യമാകും. ഏത് ഓൺലൈൻ പേയ്മെൻറ് സംവിധാനം ഉപയോഗിച്ചും ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനാകും എന്നതാണ് പ്രധാന സവിശേഷത. പ്രതിദിനം 10,000 ബുക്കിങ്ങുകൾ വരെയാണ് ഇപ്പോൾ ഓൺലൈനിലൂടെയുള്ള ബുക്കിങ് നടത്താൻ ആകുക.

അഭിബസ് എന്ന ആപ്പുമായി സഹകരിച്ചാണ് കെഎസ്ആര്‍ടിസി പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് സൂചന. ഓൺലൈൻ റിസര്‍വേഷൻ സൗകര്യങ്ങൾ നൽകുന്ന ആപ്പാണ് ഇതും. യാത്രക്കാര്‍ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും പരാതികൾക്ക് എളുപ്പത്തിൽ പരിഹാരം കാണുന്നതിനുമായി പ്രത്യേക വാട്സാപ്പ് കൂട്ടായ്മയും കെഎസ്ആര്‍ടിസി ആരംഭിച്ചിട്ടുണ്ട്. ‘ഫ്രണ്ട്സ് ഓഫ് കെഎസ്ആര്‍ടിസി’ എന്ന ഗ്രൂപ്പിലൂടെ യാത്രക്കാരുടെ നിര്‍ദേശങ്ങളും സ്വീകരിയ്ക്കുന്നുണ്ട്.
ജനതാ സര്‍വീസ് എന്ന പേരിലെ പുതിയ അൺലിമറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകളിലൂടെയും അധിക വരുമാനം നേടാൻ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി

Related posts

Leave a Reply

Your email address will not be published. Required fields are marked *