

ശുചിത്വം – നന്മയുടെ അടിസ്ഥാനം
വർക്കല നഗരസഭ – നവീകരണത്തിലൂടെ മാതൃക
വർക്കല: മാലിന്യസംസ്‌കരണത്തിലും ശുചിത്വത്തിലും മാതൃകാപരമായ പ്രവർത്തനം വർക്കല നഗരസഭ നടത്തിവരികയാണെന്ന് രാജ്യസഭാ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നവീകരിച്ച ജവഹർലാൽ നെഹ്റു സ്മാരക ടൗൺഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം. നഗരത്തിനായി ഡബിൾ ചേംബർ ഇൻസിനറേറ്ററും കക്കൂസ് മാലിന്യസംസ്‌കരണ പ്ലാന്റും സ്ഥാപിക്കാൻ നഗരസഭ മുൻകൈയെടുത്തത് അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വി. ജോയി എംഎൽഎ അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കെ.എം. ലാജി, വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി, മുനിസിപ്പൽ എൻജിനീയർ കെ.വി. സന്തോഷ്, സ്ഥിരം സമിതി അധ്യക്ഷരായ ആർ.വി. വിജി, സജിനി മൻസാർ, നിതിൻ നായർ, ബീവിജാൻ, സി. അജയകുമാർ, ജൂനിയർ സൂപ്രണ്ട് ആർ. രാജേഷ്, നഗരസഭാ കൗൺസിലർമാർ, രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

രണ്ടര കോടി രൂപ ചെലവിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ ഏഴുവർഷത്തെ ദൈർഘ്യത്തിലൂടെ പൂർത്തിയായി. ശീതീകരണ സംവിധാനവും ആധുനിക ശബ്ദസാങ്കേതികതയും ഉൾപ്പെടുത്തി. സമീപ കെട്ടിടത്തിൽ മിനി ഹാളും ഡൈനിംഗ് ഹാളും ഒരുക്കിയിട്ടുണ്ട്. 500ലധികം ആളുകൾക്ക് ഇരിക്കാവുന്ന പുഷ് ബാക്ക് കസേരകൾ സ്ഥാപിച്ചിരിക്കുന്നു. നിലവിലെ ആവശ്യങ്ങൾക്കനുസരിച്ച് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന ടൗൺഹാൾ നഗരത്തിന് അഭിമാനകരമായ ഒന്നാണ്.