
വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി യിലെ താക്കോൽ ദ്വാര (കീഹോൾ) ശസ്ത്രക്രിയ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ജനറൽ കീഹോൾ സർജറി ക്യാമ്പ് ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ആശുപത്രി പരിസരത്ത് സംഘടിപ്പിക്കും. പ്രശസ്ത ലാപ്രോസ്കോപ്പി ക് സർജൻ ഡോ. ശ്രീകാന്ത് ക്യാമ്പിന് നേതൃത്വം നൽകും.
വയറിന്റെ വിവിധ ഭാഗങ്ങളിൽ മുഴയോ വീക്കമോ അനുഭവപ്പെടുക, ചുമയ്ക്കുമ്പോഴും നിൽക്കുമ്പോഴും ഭാരം ഉയർത്തുമ്പോഴും മുഴ പുറത്തേക്ക് തള്ളി വരുക എന്നിവ ഹെർണിയയുടെ ലക്ഷണങ്ങളാകാമെന്ന് ഡോക്ടർമാർ അറിയിച്ചു. വയറിന്റെ വലതുഭാഗത്ത് ശക്തമായ വേദന, ഛർദ്ദി, ദഹനക്കുറവ്, വിശപ്പില്ലായ്മ, വിറയലോടുകൂടിയ പനി തുടങ്ങിയവ പിത്താശയ ക്കല്ലിന്റെ ലക്ഷണങ്ങളാകാമെന്നും ഇവ അനുഭവപ്പെടുന്നവർ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും ലഭിക്കും. ലബോറട്ടറി പരിശോധനകൾക്ക് 15 ശതമാനവും അൾട്രാസൗണ്ട് സ്കാനിംഗിന് 30 ശതമാനവും ഇളവ് നൽകും. ശസ്ത്രക്രിയ നിർദേശിക്കുന്നവർക്ക് ഇളവോടുകൂടിയ പ്രത്യേക പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
ചെറിയ മുറിവ്, കുറഞ്ഞ വേദനയും രക്തസ്രാവവും, കുറഞ്ഞ ആശുപത്രി വാസവും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുമുള്ള സൗകര്യവും കീഹോൾ സർജറിയുടെ പ്രധാന നേട്ടങ്ങളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അപ്പോയിന്റ്മെന്റ് രജിസ്റ്റർ ചെയ്യാൻ ഫോൺ: 9400050200. ഇന്ത്യയിലെ പ്രമുഖ ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങളുടെ സേവനങ്ങളും ലഭ്യമാണ്.
