Breaking News

തലേക്കുന്നിൽ ബഷീർ അന്തരിച്ചു..

തിരു:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. വെമ്പായത്തെ വീട്ടിൽ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി വിശ്രമത്തിൽ ആയിരുന്നു. 1977 ല്‍ കഴക്കൂട്ടത്ത് നിന്നാണ് ബഷീര്‍ നിയമസഭയിലെത്തുന്നത്.

രാജ്യസഭാംഗമായും എംഎല്‍എ ആയും പ്രവർത്തിച്ചിരുന്നു. എ കെ ആന്‍റണി മുഖ്യമന്ത്രിയാകാന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. 31 ആം വയസ്സിലാണ് രാജ്യസഭയിലെത്തുന്നത്. ചിറയന്‍കീഴ് നിന്ന് രണ്ടുതവണ ലോക്സഭാംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്‍റ് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീര്‍ നടന്‍ പ്രേം നസീറിന്‍റെ സഹോദരി ഭർത്താവ് കൂടിയാണ്. പരേതയായ സുഹ്റയാണ് ഭാര്യ. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്ക്കാരം. മൃതദ്ദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Related posts

Leave a Reply

Your email address will not be published. Required fields are marked *