

വർക്കല: നാരായണ ഗുരുകുലത്തിലെ സന്യാസി ശ്രേഷ്ഠനും ബ്രഹ്മവിദ്യാമന്ദിരത്തിന്റേ തുൾപ്പെടെയുള്ള ആധ്യാത്മിക പ്രവർത്തനങ്ങൾക്ക് മുഖ്യ പങ്കു വഹിച്ചിരുന്ന സ്വാമി കൃഷ്ണാനന്ദ സമാധിയായി. ജൂൺ 29 ന് പുലർച്ചെ 1 മണിയോടെയായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. സ്വാമി കൃഷ്ണാനന്ദൻ്റെ നേതൃത്വം ഗുരുകുലത്തിൽ ആഴമുള്ള ആധ്യാത്മികതയും തത്വചിന്തയും നിറച്ചു. ബ്രഹ്മവിദ്യയുടെ പ്രബല പ്രചാരകനായ അദ്ദേഹത്തിന്റെ സമാധി ഇന്ന് വൈകിട്ട് 4 മണിക്ക് വർക്കല നാരായണ ഗുരുകുലത്തിൽ നടക്കും.
- നിർത്തിയിട്ടിരുന്ന ലോറിയുടെപിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറി
ആറ്റിങ്ങൽ : നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ ഓട്ടോറിക്ഷ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു. ദേശീയപാതയിൽ ആറ്റിങ്ങൽ എൽഐസി ഓഫീസിന് എതിർവശത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. ആലംകോട് ഭാഗത്തേക്കുള്ള പാതയുടെ വശത്ത് … - യുവതി ബൈക്കപകടത്തിൽ മരിച്ചു
കിളിമാനൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്ന യുവതി മരിച്ചു. പുതുക്കോട് രാജേഷ് ഭവനിൽ അംബിക (30) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപം ഞായറാഴ്ച വൈകുന്നേരം 3.30-നാണ് … - ആഡംബര ബൈക്ക് മോഷ്ടാവ് പിടിയിൽ
പാറശ്ശാല : ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. പൊഴിയൂർ പരുത്തിയൂർ പൊയ്പള്ളിവിളാകത്ത് വീട്ടിൽ അഖിനെ(22)യാണ് പാറശ്ശാല പോലീസ് പിടികൂടിയത്. ഒരാഴ്ച മുൻപ് പാറശ്ശാലയിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള … - വർക്കല പാപനാശം ബീച്ചിൽ കണ്ടെത്തിയ മൃതദേഹം പുത്തൻചന്ത സ്വദേശി ബിനുവിന്റേതെന്ന് സ്ഥിരീകരിച്ചു
വർക്കല: പാപനാശം ബീച്ചിൽ ഞായറാഴ്ച രാവിലെ കണ്ടെടുത്ത മൃതദേഹം വർക്കല അയന്തി പാലത്തിനുസമീപം ബീന നിവാസിൽ ബിനു.ഡി (53) യുടേതാണെന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്ഥിരീകരിച്ചു. ഇപ്പോൾ പുത്തൻചന്തയിൽ കുടുംബത്തോ ടൊപ്പം … - വർക്കല മരക്കടമുക്ക് ഗുരുക്ഷേത്രത്തിൽ ശാസ്‌താസൂക്ത ഹോമം 17 ന്
വർക്കല : മരക്കടമുക്ക് ഗുരുക്ഷേത്രത്തിലെ മണ്ഡലകാലാഘോഷ ങ്ങളുടെ ഭാഗമായി നവംബർ 17-ന് ശാസ്‌താസൂക്ത ഹോമം നടക്കും. ഇതിനോടനുബന്ധിച്ചുള്ള വിഗ്രഹഘോഷയാത്ര നവംബർ 16-ന് വൈകുന്നേരം 5 മണിയോടെ ആരംഭിക്കും. അയ്യപ്പന്റെയും, ഗണപതിയുടെയും വിഗ്രഹങ്ങൾ …



