Breaking News

റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു

ആറ്റിങ്ങൽ: അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വാസുദേവൻ സ്വാഗതം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം പ്രതിനിധി ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.

നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിനെയും വാർഡ് കൗൺസിലർമാരായ പ്രിയാസാബു, നയന അനീഷ്, എസ്. ശോഭനകുമാരി, സി.ആർ. ഗായത്രീദേവി, പി. തങ്കമണി എന്നിവരെയും ഇക്കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ ആറ്റിങ്ങൽ സ്വദേശി അക്ഷിത്തിനെയും ഗ്രന്ഥശാല ഭരണസമിതി പൊന്നാടയണിച്ച് ആദരിച്ചു.

കാൽ നൂറ്റാണ്ട് മുമ്പ് ചെറിയ കെട്ടിടത്തിൽ വായനശാലയായി പ്രവർത്തനം ആരംഭിച്ച എ.എം.എസ്. ഗ്രന്ഥശാല ഇന്ന് കലാ–സാഹിത്യ രംഗത്തെ പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതിലും ജില്ലയിൽ ശ്രദ്ധേയ സ്ഥാപനമായി മാറിയതായി ഭാരവാഹികൾ പറഞ്ഞു. എം.എൽ.എ. ഒ.എസ്. അംബികയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമ്മാണത്തിലാണെന്നും അറിയിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ടി.ആർ. കോമളകുമാരി എന്നിവർ ആശംസകൾ നേർന്നു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ. സുരേഷ് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *