Breaking News

വർക്കലയിൽ യുവതി കിണറ്റിൽ വീണ് മരിച്ച നിലയിൽ

വർക്കല: ഇടവ പാറയിൽ സബർമതി ഗുരു മന്ദിരത്തിന് സമീപം അശോകവില്ലയിൽ അശോകൻനായരുടേയും ശോഭനകുമാരി യുടെയും ഏക മകളായ അഞ്ചു (26 ) വിനെയാണ് കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടത് . ഇന്ന് വൈകുന്നേരം 6.30 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് അയിരൂർ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് അഞ്ജുവിനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. വിവാഹിതയായ അഞ്ജുവിന് ഏഴ് വയസ്സുള്ള ഒരു മകൻ ഉണ്ട്. അഞ്ജുവിന്റെ വീട്ടിൽ തന്നെയാണ് സംഭവം നടന്നത്. ഇടവ വെൺകുളം കാട്ടുവിള സ്വദേശി വിജീഷ് ആണ് ഭർത്താവ്. ഒരാഴ്ചയായി അഞ്ജു കുടുംബ വീട്ടിൽ തന്നെയാണ് കഴിഞ്ഞു വന്നിരുന്നത്. മകൻ :ആര്യൻ (ഏഴു വയസ്സ് )

പ്രസവശേഷം അഞ്ചുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നുണ്ട്. ഒരാഴ്ച്ച മുന്നേ അഞ്ജുവിനെ അച്ഛനും അമ്മയും കൂടി ഭർത്യഗൃഹത്തിൽ നിന്നും കൂട്ടി കൊണ്ട് വരികയായിരുന്നു. അഞ്ജു വിൻറ്റെ മകൻ ഭർത്താവ് വിജേഷിനൊപ്പം ആണ് ഉണ്ടായിരുന്നത്.

വീടിനോട് ചേർന്നുള്ള ഉദ്ദേശം 100 അടി താഴ്ച്ചയും 10 അടിയിൽ കൂടുതൽ വെള്ളം ഉള്ളതും, ആൾമറ ഉള്ളതുമായ കിണറ്റിലാണ് അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടത്.വർക്കല ഫയർ ഫോഴ്‌സ് സംഭവസ്ഥലത്തു എത്തി ട്രൈ ഫോർഡ് ഉപയോഗിച്ചു BA സെറ്റ് ധരിച്ചു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ അഖിൽ ആണ് കിണറ്റിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തത് .

Related posts

Leave a Reply

Your email address will not be published. Required fields are marked *