Breaking News

വർക്കലയിൽ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വർക്കല: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിലക്കൂർ തേക്കുവിളവീട്ടിൽ അഷറഫിന്റെയും പതീലയുടെയും മകൻ മുഹമ്മദ്അലി (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.45 ന് അണ്ടർപാസേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികാക്കാൻ ശ്രമിക്കവേ ഹംബിൽ കയറി അലി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിയുക യും എതിരെ വന്ന കാറിൽ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഭാര്യയേയും മകളേയും വർക്കല മൈതാനത്തുള്ള ബേക്കറിയിൽ കൊണ്ട് വിട്ടശേഷം പുത്തൻചന്ത ഭാഗത്തേക്ക് പോകുമ്പോഴായി രുന്നു അലിയുടെ ബൈക്ക് അപകടത്തിൽ പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞദിവസം മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ചിലക്കൂർ ജമാഅത്ത് പളളി ഖബർസ്ഥാനിൽ കബറടക്കം നടന്നു. വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *