
കല്ലമ്പലം: നാവായിക്കുളത്ത് മധ്യ വയസ്ക്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നാവായിക്കുളം നൈനാംകൊണം സ്വദേശി സുചിത്ര ഭവനിൽ രാജൻ മകൻ ശശാങ്കൻ (42)ആണ് മരിച്ചത്.
മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പോലീസെത്തി പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ആൾമറയില്ലാത്തതും ഉപയോഗസൂന്യവുമായ അമ്പതടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള കിണറ്റിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കല്ലമ്പലം പോലീസ് കേസെടുത്തു.
കല്ലമ്പലം അഗ്നിശമന നിലയത്തിലെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എസ്.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ സേഫ്റ്റി ഓഫിസർ അരവിന്ദൻ ആണ് കിണറ്റിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യു ഓഫിസർ മാരായ ഷജീം,മിതേഷ് ,ഹോം ഗാർഡ് മാരായ ജയചന്ദ്രൻ ,സലിം,പ്രവീൺ എന്നിവരും ദൗത്യത്തിലുണ്ടായിരുന്നു.

