Breaking News

ജി. ശശിധരൻ നായർ നിര്യാതനായി

ആറ്റിങ്ങൽ: അവനവഞ്ചേരി ആലുംമൂട് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ ജി. ശശിധരൻ നായർ (62) പത്രം ഏജന്റ്, നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (24/02/2026) രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.

ആറ്റിങ്ങൽ മേഖലയിലെ പത്രവിതരണ രംഗത്തെ പ്രമുഖനായി രുന്നു. പിതാവിന്റെ പാത പിന്തുടർന്ന് ചെറുപ്പത്തിൽ തന്നെ പത്രവിതരണ രംഗത്തെത്തിയ അദ്ദേഹം 45 വർഷത്തിലേറെയായി ഈ മേഖലയുമായി ബന്ധപ്പെട്ടിരുന്നു. ആറ്റിങ്ങലിൽ വിവിധ പത്രങ്ങളുടെ ഏജൻസികൾ കൈകാര്യം ചെയ്തിരുന്ന അദ്ദേഹം വിപുലമായ സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു.
ഭാര്യ: സി. അനിത. മക്കൾ: ഡോ. എസ്. അഭിനവ് (റായ്പ്പൂർ), എസ്. അഭിരമ്യ (ലാബ് ടെക്നീഷ്യൻ, പി.എച്ച്. സെന്റർ, ഭാരതന്നൂർ).
മരുമക്കൾ: ഡോ. പി. അമൃത (എയിംസ്, റായ്പ്പൂർ), ഡി. ധനീഷ് (ലാബ് അസിസ്റ്റന്റ്, മാർബസേലിയസ് കോളേജ്, നാലാഞ്ചിറ).

Related posts

Leave a Reply

Your email address will not be published. Required fields are marked *