
കിളിമാനൂർ : ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാ യിരുന്ന യുവതി മരിച്ചു. പുതുക്കോട് രാജേഷ് ഭവനിൽ അംബിക (30) ആണ് മരിച്ചത്. സംസ്ഥാന പാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപം ഞായറാഴ്ച വൈകുന്നേരം 3.30-നാണ് അപകടം. അംബികയും ഭർത്താവ് രഞ്ജിത്തും സഞ്ചരിച്ചിരുന്ന ബൈക്കി ന്റെ പിന്നിൽ ജീപ്പ് ഇടിക്കുകയായിരുന്നു. റോഡിലേക്കു തെറിച്ചുവീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അംബിക മരിച്ചത്. പരിക്കേറ്റ രഞ്ജിത്തിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: ശ്രാവൺ, കാശിനാഥ്.

