
പാറശ്ശാല : ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന യുവാവ് പിടിയിൽ. പൊഴിയൂർ പരുത്തിയൂർ പൊയ്പള്ളിവിളാകത്ത് വീട്ടിൽ അഖിനെ(22)യാണ് പാറശ്ശാല പോലീസ് പിടികൂടിയത്. ഒരാഴ്ച മുൻപ് പാറശ്ശാലയിൽ റോഡരികിൽ സൂക്ഷിച്ചിരുന്ന സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് മോഷണംപോയ കേസിൽ പാറശ്ശാല പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിൻ പിടിയിലായത്. മോഷണം നടന്ന സ്ഥലംമുതലുള്ള നൂറ്റിഅറുപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പാറശ്ശാലയിൽനിന്നു മോഷ്ടിച്ച ബൈക്കുമായി കടന്ന പ്രതി ചാക്കയ്ക്കും ലുലുമാളിനും സമീപത്ത് എത്തിയതായി പോലീസ് സിസിടിവികൾ നിരീക്ഷിച്ച് കണ്ടെത്തി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അഖിൻ പിടിയിലായത്. നിലവിൽ പതിനാറ്ു കേസുകളിൽ പ്രതിയായ അഖിൻ ഒരുമാസം മുൻപാണ് തമിഴ്‌നാട്ടിലെ പാളയംകോട്ട ജയിലിൽനിന്നു പുറത്തിറങ്ങിയത്. െഷാർണൂർ, വലിയതുറ, ഫോർട്ട്, നെയ്യാറ്റിൻകര, പൊഴിയൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിലെ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും പ്രതിയാണ് ഇയാൾ പ്രൊബേഷൻ എസ്ഐമാരായ ബാലു, വിഷ്ണു, സിപിഒമാരായ അനിൽകുമാർ, സാജൻ, അഭിലാഷ് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.
