കാപ്പില്‍ തീരത്ത് അനധികൃത നിര്‍മ്മാണം തുടരുന്നു; സി.പി.എം ഒത്താശയോടെയെന്ന് സംശയം

വര്‍ക്കല: ഇടവ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാപ്പില്‍ തീരത്ത് ടൂറിസത്തിന്റെ മറവില്‍ അനധികൃത നിര്‍മ്മാണം വീണ്ടും. കഴിഞ്ഞയാഴ്ച ഇവിടെ നടക്കുന്ന അനധികൃത നിര്‍മ്മാണം ഇടവ പഞ്ചായത്ത് പ്രസിഡന്റ് ബാലികിന്റെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ തടയുകയും തൊഴിലാളികള്‍ക്ക് താക്കീത് നല്‍കി പറഞ്ഞയയ്ക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് പ്രസിഡന്റിനൊപ്പം വൈസ് പ്രസിഡന്റ് ശുഭ.ആര്‍.എസ്.കുമാര്‍, മെമ്പര്‍മാരായ സജികുമാര്‍, നസീഫ് തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.എന്നാല്‍, നാട്ടില്‍ നിലവിലുള്ള നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് ഇവിടെ നടന്നുവന്നിരുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ വീണ്ടും തുടങ്ങിയിരിക്കുകയാണ്. അനധികൃത നിര്‍മ്മാണങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് … Continue reading കാപ്പില്‍ തീരത്ത് അനധികൃത നിര്‍മ്മാണം തുടരുന്നു; സി.പി.എം ഒത്താശയോടെയെന്ന് സംശയം