Breaking News

യൂട്യൂബ് മൊണറ്റൈസേഷൻ ചട്ടങ്ങളിൽ മാറ്റം: ജൂലൈ 15 മുതൽ പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരും

ന്യൂഡൽഹി : ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്, പണമുണ്ടാക്കൽ നിബന്ധനകളിൽ (Monetization Rules) വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. 2025 ജൂലൈ 15 മുതൽ പുതിയ ചട്ടങ്ങൾ നിലവിൽ വരും. കൃത്രിമവും പുനരാവൃത വുമായ ഉള്ളടക്കം കണ്ടെത്താനും അവയ്ക്ക് നിരോധനം ഏർപ്പെടു ത്താനും വേണ്ടിയുള്ളതാണ് പുതിയ നീക്കം.

പുതിയ ചട്ടങ്ങളിൽ പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തൊക്കെയാണ്?

യൂട്യൂബ് പാർട്ണർ പ്രോഗ്രാമിന്റെ (YouTube Partner Program – YPP) പരിഷ്കരണത്തിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വീഡിയോ നിർമ്മാതാക്കൾ നിർമിക്കുന്ന ഉള്ളടക്കത്തിൽ വ്യക്തിപരമായ സംഭാവനയുണ്ടാകണം, അതായത് ചുരുങ്ങിയത് എന്തെങ്കിലും മൂല്യം ചേർക്കണമെന്നാണ് പുതിയ നിർദ്ദേശം.

റിയാക്ഷൻ, ക്ലിപ്പ് ചാനലുകൾക്ക് നിരോധനം ഇല്ല.

വിവാദമായിരുന്നത് റിയാക്ഷൻ ചാനലുകൾക്കും ക്ലിപ്പ് കം പൈലേഷനുകൾക്കും യൂട്യൂബ് വിലക്ക് ഉണ്ടാകുമോ എന്ന ചോദ്യം തന്നെയാണ്. എന്നാൽ അതല്ലെന്ന് യൂട്യൂബ് വ്യക്തതവരുത്തി. “പുനരാവൃത, മാസ് പ്രൊഡ്യൂസ്ഡ് ഉള്ളടക്കങ്ങൾ തിരിച്ചറിയാനാണ് പുതിയ മോഡിഫിക്കേഷൻ. റിയാക്ഷൻ അല്ലെങ്കിൽ ക്ലിപ്പ് ചാനലുകൾ പൂർണ്ണമായും നിരോധിക്കുന്നതല്ല. എന്നാൽ ഇത്തരം ചാനലുകൾ യഥാർത്ഥത്തിൽ എന്തെങ്കിലും പുതുമയും വ്യക്തിപരമായ കമന്ററിയും ചേർക്കണം,” എന്നാണ് യൂട്യൂബ് ക്രിയേറ്റർ ലൈയസൺ റെന്നി റിച്ചി നൽകുന്ന വിശദീകരണം.

AI-ഉപയോഗിക്കുന്ന വിഡിയോകൾക്ക് ജാഗ്രത

കൃത്രിമ ബുദ്ധിയുപയോഗിച്ച് നിർമ്മിക്കുന്ന, മുഖരഹിതമായി അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ monetization-ൽ നിന്ന് ഒഴിവാക്കപ്പെടും. Tutorials, Text-to-Speech ഉൾപ്പെടെയുള്ള റീപ്രൊഡ്യൂസ്ഡ് വീഡിയോ കണ്ടന്റുകൾ ഇനി monetization-നു അർഹമല്ലെന്ന് നയം വ്യക്തമാക്കുന്നു. അനുമതിക്കുള്ള യഥാർത്ഥ മാനദണ്ഡങ്ങൾ അതേപോലെ തുടരുന്നു. കുറഞ്ഞത് 1,000 സബ്സ്ക്രൈബർമാർ, കഴിഞ്ഞ 12 മാസത്തിനുള്ളിൽ 4,000 യഥാർത്ഥ പബ്ലിക് വാച്ച് മണിക്കൂറുകൾ,അല്ലെങ്കിൽ കഴിഞ്ഞ 90 ദിവസത്തിനുള്ളിൽ 10 ദശലക്ഷം യഥാർത്ഥ Shorts views എന്നിവയിൽ ഏതെങ്കിലും ഒരു മാനദണ്ഡം പൂർത്തീകരിച്ചാൽ മാത്രമേ മൊണറ്റൈസേഷൻ സാധ്യമാകൂ.

വിശ്വാസയോഗ്യരായ ക്രിയേറ്റർമാർക്ക് മുൻഗണന

ചാനലുകളുടെ അവസ്ഥ മൂല്യാധിഷ്ഠിതമായതായിരിക്കണമെന്ന് ഉദ്ദേശിച്ചാണ് പുതിയ ചട്ടങ്ങൾ. യഥാർത്ഥ്യത്തിന്റെയും, പാസനേറ്റിന്റെയും അടിസ്ഥാനം വെച്ചുള്ള സൃഷ്ടികൾക്ക് പ്രാധാന്യം നൽകുകയാണ് YouTube-ന്റെ പുതിയ നിലപാട്. പുതിയ YouTube നിയമങ്ങൾ – സൃഷ്ടികൾക്ക് ഗുണമാകുമോ ദോഷമാകുമോ എന്നത് ഉള്ളടക്കത്തിന്റെ വിശ്വാസ്യത തീരുമാനിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *