

മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായ ജോജു ജോർജ്, മികച്ച നടനെന്നതിലുപരി, വിജയകരമായ നിർമ്മാതാവും സംവിധായകനുമായാണ് ഇന്ന് അംഗീകരിക്കപ്പെ ടുന്നത്. അഭിനയ ജീവിതം ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച ജോജു, തൻറെ കഴിവുകൊണ്ടും സമർപ്പണത്തോടെയും മുന്നേറി മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിലൊ രാളായി മാറുകയായിരുന്നു.
ജോജു സംവിധാനം ചെയ്ത് നായകനായി എത്തിച്ചേർന്ന ‘പണി’ എന്ന സിനിമ, അദ്ദേഹം ഫിലിംമേക്കറായി നേടിയ വലിയ വിജയങ്ങളി ലൊന്നായി മാറ്റപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിവാദ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളാണ്.

ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ജോജു ചുരുളിയുമായി ബന്ധപ്പെട്ടിട്ടുള്ള തന്റെ അതൃപ്തി തുറന്നു പറയുന്നത്. ചിത്രം ഒരുപാട് പ്രശംസ നേടിയെങ്കിലും, തന്റെ ഭാഗത്തു നിന്നും സംഭവിച്ച ചില കാര്യങ്ങൾ നെഗറ്റീവ് അനുഭവമായി ജോജു വിവരിക്കുന്നു.
“തെറി പറയുന്ന വേർഷനാണ് അവാർഡിനായി അയക്കേണ്ടതെന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ആ രീതിയിൽ അഭിനയിച്ചത്. പക്ഷെ, അതാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. എന്നാൽ, അതിന്റെ എല്ലാ ബാധ്യതകളും ഒടുവിൽ എന്നിലായിമാറി. പ്രേക്ഷകർ ആ ഭാവം മുഴുവനായും എന്നിലാണ് കാണുന്നത്. ഒരു മര്യാദയ്ക്ക് പോലും മുന്നറിയിപ്പ് നൽകേണ്ടതായിരുന്നു,” – എന്നാണ് ജോജുവിന്റെ വാക്കുകൾ.
അദ്ദേഹം അനാവശ്യമായി വിവാദത്തിനും കേസ് വഴികളും ഇരയായതിന്റെ നിരാശയും വ്യക്തമാക്കുന്നു. തന്റെ നാട്ടിൽ അത് വലിയ പ്രശ്നങ്ങൾക്കും ഇടയാക്കിയെന്നും ജോജു കൂട്ടിച്ചേർക്കുന്നു.
“ചുരുളിയിൽ തെറി ഇല്ലാത്ത വേർഷനും ഉണ്ടായിരുന്നു. അത് എനിക്ക് മുന്നറിയിച്ചെങ്കിലേറെ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. അഭിനയത്തിന് പൈസ പോലും കിട്ടിയിട്ടില്ല. ഞാൻ അതിനെതിരെ പ്രതികരിച്ചിട്ടുമുണ്ട്. എനിക്കെതിരെകേസുമായി . എന്നോട് മര്യാദയുടെപേരിൽ പോലും ആരും വിളിച്ചുചോദിച്ചിട്ടില്ല ”
2021-ലാണ് ചുരുളി പ്രദർശനത്തിനെത്തിയത്. സിനിമയുടെ അസാധാരണ രീതിയും, വാക്കുകളുടെ തീവ്രതയും, ഒരു വിചിത്ര ഭയാനകത്വം നിറഞ്ഞ ദൃശ്യഭംഗിയും, ഏറെ അഭിനന്ദനങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു. ജോജുവിനൊപ്പം ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ഗീതി സംഗീത, സൗബിൻ ഷാഹിർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മുഴുവൻ സിനിമയെതന്നെ പുതുതരമായ ഒരു ദൃശ്യാനുഭവമായി കാണിച്ച ചുരുളിയുടെ വിജയത്തിനൊപ്പം, അതിന്റെ പിന്നണി യിൽ ഉണ്ടായ വ്യക്തിപരമായ സംഘർഷങ്ങളും ഇനി സിനിമാ ലോകം ഉൾക്കൊള്ളേണ്ടതുണ്ട്. നല്ല സിനിമക്കു പിന്നിൽ ഉണ്ടാകുന്ന ധാരാളം പ്രയത്നങ്ങളും അഭിപ്രായ ഭിന്നതകളും ഇത്തരം തുറന്ന സമ്മതങ്ങളിലൂടെ പുറത്തുവരുന്നതാണ്.
- ചുരുളിയോടുള്ള അതൃപ്തി തുറന്ന് പറഞ്ഞ് ജോജു ജോർജ്”
മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച താരമായ ജോജു ജോർജ്, മികച്ച നടനെന്നതിലുപരി, വിജയകരമായ നിർമ്മാതാവും സംവിധായകനുമായാണ് ഇന്ന് അംഗീകരിക്കപ്പെ ടുന്നത്. അഭിനയ ജീവിതം ചെറിയ വേഷങ്ങളിലൂടെ ആരംഭിച്ച ജോജു, തൻറെ കഴിവുകൊണ്ടും സമർപ്പണത്തോടെയും മുന്നേറി മലയാള സിനിമയിലെ … - കൃഷ്ണാഷ്ടമി പൂർത്തിയായി
അമ്പലക്കര ഗ്ലോബൽ ഫിലിംസിൻ്റെ ബാനറിൽ അനിൽ അമ്പലക്കര നിർമ്മിച്ച് ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറിൽ പൂർത്തിയായി. വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന … - “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള “
രഞ്ജിത്ത് സജീവ്, ജോണി ആന്റണി,സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ” ഇന്നു പ്രദർശനത്തിനെത്തി. ഇന്ദ്രൻസ്,മനോജ് കെ ജയൻ, അൽഫോൻസ് പുത്രൻ,ഡോക്ടർ റോണി,മനോജ് കെ യു, … - സൂപ്പർ താരം യാഷും മാഡ് മാക്സ് സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസും ഒന്നിക്കുന്ന നമിത് മൽഹോത്രയുടെ ‘രാമായണ’
പ്രശസ്ത നടനും നിർമ്മാതാവുമായ യാഷ്, ഹോളിവുഡിന്റെ ഇതിഹാസ സ്റ്റണ്ട് ഡയറക്ടർ ഗൈ നോറിസുമായി ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങളുടെ ആദ്യ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇന്ത്യൻ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ “രാമായണ “ത്തിലാണ് … - വനിതകളുടെ ഫിലിം എഡിറ്റിംഗ് വർക്ക് ഷോപ്പ് ആരംഭിച്ചു
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി നടത്തുന്ന ത്രിദിന ഫിലിം എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” തേവര എസ്. എച്ച് കോളേജിൽ ആരംഭിച്ചു. ചടങ്ങ് ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. സിബി മലയിൽ ഉൽഘാടനം …

