കാപ്പില്‍ തീരത്ത് അനധികൃത നിര്‍മ്മാണം;പൊളിച്ചു മാറ്റാനുള്ള നീക്കവുമായി അധികൃതര്‍

വര്‍ക്കല: ഇടവ പഞ്ചായത്തില്‍ ഉള്‍പ്പെട്ട കാപ്പില്‍ തീരത്ത് ടൂറിസത്തിന്റെ മറവില്‍ അനധികൃത നിര്‍മ്മാണം. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടം കടലിനും കായലിനും ഇടയിലുള്ള ഭൂപ്രദേശമാണ്. അതീവ പരിസ്ഥിതിലോല മേഖലയായി പരിഗണിക്കുന്ന ഈ പ്രദേശത്താണ് അനധികൃത നിര്‍മ്മാണം നടക്കുന്നത്.കടലേറ്റങ്ങളും കരയിടിച്ചിലുമൊക്കെ സംഭവിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടുതന്നെ തീരദേശ പരിപാലന നിയമം കാറ്റില്‍ പറത്തിക്കൊണ്ട് ഇവിടെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഒരുപോലെ ഭീഷണിയാണ്. തടിയും മുളകളും കൊണ്ട് എളുപ്പം പൊളിച്ചുമാറ്റാവുന്ന രീതിയില്‍ താല്‍ക്കാലിക … Continue reading കാപ്പില്‍ തീരത്ത് അനധികൃത നിര്‍മ്മാണം;പൊളിച്ചു മാറ്റാനുള്ള നീക്കവുമായി അധികൃതര്‍